എന്‍.എസ്.എസ്.ശതാബ്ദി ആഘോഷം
കടമ്പാട്ടുകോണം എന്‍.എസ്.എസ്.കരയോഗത്തില്‍ 28.12.2014 ഞായറാഴ്ച ശതാബ്ദി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു.രാവിലെ 9 മണിയ്ക്ക് ആരംഭിച്ച മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്
നയിച്ചത് മൃഗസംരംക്ഷണവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ഡോ.രമേശന്‍ബാബു
വാണ്.രാവിലെ 10 മണിയ്ക്ക് ആരംഭിച്ച ശതാബ്ദിസമ്മേളനം ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം
ചെയ്തു.കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍റെ അദ്ധ്യക്ഷതയില്‍
കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ.ലോഹിദാസ് സ്വാഗതം പറഞ്ഞു.താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ.ജയമോഹന്‍, താലൂക്ക് യൂണിയന്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പ്രദീപ്കുമാര്‍,യൂണിയന്‍ ഫാക്കല്‍റ്റി അംഗം ശ്രീ.പ്രസാദ്കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വനിതാസമാജം പ്രസിഡന്‍റ് ശ്രീമതി.വിജയമ്മ കൃതജ്ഞത രേഖപ്പെടുത്തി. കേരളായൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഇംഗ്ലീഷിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ കരയോഗാംഗമായ കടമ്പാട്ടുകോണം രേവതിയില്‍ ശ്രീ.മോഹനചന്ദ്രന്‍റെ മകള്‍ സൌമ്യയെ യോഗത്തില്‍വച്ച് അനുമോദിക്കുകയുണ്ടായി.
കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ സംസാരിക്കുന്നു..
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം
കരയോഗത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം 23.2.2014 ഞായറാഴ്ച
രാവിലെ 9:30 ന് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയന്‍ ഭരണസമിതിഅംഗം ശ്രീ.മഹേഷ് ആദ്ധ്യാദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു.യൂണിയന്‍ സെക്രട്ടറി ശ്രീ.ജയമോഹനും സന്നിഹിതനായിരുന്നു.
കരയോഗം പ്രസിഡന്‍റിനും സെക്രട്ടറിയ്കും പുറമെ ഭരണസമിതി അംഗങ്ങളും
വനിതാസമാജം ഭാരവാഹികളും വനിതാസ്വയംസഹായസംഘാംഗങ്ങളും
H.R.സെല്‍ അംഗങ്ങളായ ശ്രീ.ഹരിശങ്കര്‍, ശ്രീ.ഭാസ്കരപിള്ള, അഡ്വക്കേറ്റ്. സദാശിവന്‍ നായര്‍ എന്നിവരും വിദ്യാര്‍ത്ഥികളും മറ്റ് കരയോഗാംഗങ്ങളും
പങ്കെടുത്തു. ജോസ്കുമാറിന്‍റെ മകന്‍ ജെ.എസ്.ശ്രേയസ്സ് ആദ്യ അഡ്മിഷന്‍
എടുത്തു.
ആദ്ധ്യാത്മിക പഠനകേന്ദ്രം യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍
ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-1
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-2
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-3
മന്നം സമാധി ദിനം
മന്നം സമാധിദിനമായ ജനുവരി 25-)0 തീയതി മന്നത്താചാര്യന്‍റെ ചിത്രത്തിന് മുമ്പില്‍ രാവിലെ 7:30 മുതല്‍ നിലവിളക്കുകൊളുത്തി പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. കരയോഗം ഭരണസമിതി അംഗങ്ങളും മറ്റ് കരയോഗാംഗങ്ങളും പങ്കെടുത്തു.
22.12.13 ഞായറാഴ്ച -നിയമബോധവത്കരണക്ലാസ്സുകള്‍
(ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ചത്‍)
വിവരാവകാശനിയമത്തെക്കുറിച്ച്അഡ്വ. ശ്രീ.കിഴക്കനേല സുധാകരനും വയോജനസംരക്ഷണനിയമത്തെക്കുറിച്ച് അഡ്വ. ശ്രീ.ബിജുവും താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വച്ച് അവബോധന ക്ലാസ്സുകള്‍ എടുത്തു, കടമ്പാട്ടുകോണം എന്‍.എസ്,എസ്.കരയോഗത്തില്‍ നിന്ന് കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍, സെക്രട്ടറി.ശ്രീ.ലോഹിദാസ്, ജോയിന്‍റ് സെക്രട്ടറി.ശ്രീ.ഹരിലാല്‍, ശ്രീമതി.രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ഡോ.രമേശന്‍ബാബുവിനെ കരയോഗം പ്രസിഡന്‍റ് പൊന്നാടയണിയിക്കുന്നു.
ശതാബ്ദിസമ്മേളനം ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു.
കേരളായൂണിവേഴ്സിറ്റിയില്‍ നിന്ന ബി.എ.ഇംഗ്ലീഷിന് ഒന്നാംറാങ്ക് കരസ്ഥമാക്കിയ സൌമ്യ.എം.സി.യെ മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉപഹാരം നല്‍കി അനുമോദിക്കുന്നു.
കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍ യോഗത്തില്‍ സംസാരിക്കുന്നു..
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം
കരയോഗത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം 23.2.2014 ഞായറാഴ്ച
രാവിലെ 9:30 ന് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയന്‍ ഭരണസമിതിഅംഗം ശ്രീ.മഹേഷ് ആദ്ധ്യാദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു.യൂണിയന്‍ സെക്രട്ടറി ശ്രീ.ജയമോഹനും സന്നിഹിതനായിരുന്നു.
കരയോഗം പ്രസിഡന്‍റിനും സെക്രട്ടറിയ്കും പുറമെ ഭരണസമിതി അംഗങ്ങളും
വനിതാസമാജം ഭാരവാഹികളും വനിതാസ്വയംസഹായസംഘാംഗങ്ങളും
H.R.സെല്‍ അംഗങ്ങളായ ശ്രീ.ഹരിശങ്കര്‍, ശ്രീ.ഭാസ്കരപിള്ള, അഡ്വക്കേറ്റ്. സദാശിവന്‍ നായര്‍ എന്നിവരും വിദ്യാര്‍ത്ഥികളും മറ്റ് കരയോഗാംഗങ്ങളും
പങ്കെടുത്തു. ജോസ്കുമാറിന്‍റെ മകന്‍ ജെ.എസ്.ശ്രേയസ്സ് ആദ്യ അഡ്മിഷന്‍
എടുത്തു.
ആദ്ധ്യാത്മിക പഠനകേന്ദ്രം യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍
ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-1
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-2
ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-3
മന്നം സമാധി ദിനം
മന്നം സമാധിദിനമായ ജനുവരി 25-)0 തീയതി മന്നത്താചാര്യന്‍റെ ചിത്രത്തിന് മുമ്പില്‍ രാവിലെ 7:30 മുതല്‍ നിലവിളക്കുകൊളുത്തി പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. കരയോഗം ഭരണസമിതി അംഗങ്ങളും മറ്റ് കരയോഗാംഗങ്ങളും പങ്കെടുത്തു.
22.12.13 ഞായറാഴ്ച -നിയമബോധവത്കരണക്ലാസ്സുകള്‍
(ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ചത്‍)
വിവരാവകാശനിയമത്തെക്കുറിച്ച്അഡ്വ. ശ്രീ.കിഴക്കനേല സുധാകരനും വയോജനസംരക്ഷണനിയമത്തെക്കുറിച്ച് അഡ്വ. ശ്രീ.ബിജുവും താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വച്ച് അവബോധന ക്ലാസ്സുകള്‍ എടുത്തു, കടമ്പാട്ടുകോണം എന്‍.എസ്,എസ്.കരയോഗത്തില്‍ നിന്ന് കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍, സെക്രട്ടറി.ശ്രീ.ലോഹിദാസ്, ജോയിന്‍റ് സെക്രട്ടറി.ശ്രീ.ഹരിലാല്‍, ശ്രീമതി.രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment